ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ഫ്രാങ്ക്ലിൻ സ്ക്വയർ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം. ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്.
"കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താവിഷയം. കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ദേവാലയത്തിൽ ജോൺ താമരവേലിൽ, ബോബി ജോൺ, മാത്യു വർഗീസ്, മാത്യു ജോഷ്വ, പ്രേംസി ജോൺ, ആഞ്ചലീന ജോഷ്വ, സിനി മാത്യു, ഐറിൻ പോൾ, ഈതൻ കൂട്ടുമാത എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.
ഇടവക വികാരി ഫാ.ഡോ. സി.കെ. രാജൻ കോൺഫറൻസ് ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു. കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാ ഇടവകാംഗങ്ങളെയും അച്ചൻ പ്രോത്സാഹിപ്പിക്കുകയും കോൺഫറൻസ് ടീമിന്റെ സമർപ്പണത്തിനു നന്ദി പറയുകയും ചെയ്തു.
ജോൺ താമരവേലിൽ കോൺഫറൻസിൽ പങ്കെടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും കോൺഫറൻസിന്റെ ഉദ്ദേശ്യത്തെയും ദൗത്യത്തെയും കുറിച്ചുള്ള വിശദാംശങ്ങൾ നൽകുകയും ചെയ്തു.
ഐറിൻ പോൾ ഈ വർഷത്തെ കോൺഫറൻസിന്റെ ചിന്താ വിഷയം, തീയതി, സമയം, സ്ഥലം, പ്രഭാഷകർ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചു.